Thursday, June 16, 2011

ente suhruthinte kavitha


ith ente suhruthinte;sahapaadiyude ore kalaalayaanubhavathinte kavitha........


കലാലയം


അറിവിന്‍ ആദ്യാക്ഷരങ്ങള്‍ കാതിലോതിയെന്‍ കലാലയം ..

അന്ധമാം അജ്ഞതയില്‍ നറുവേളിച്ചം വീശിയ പോല്‍...

പിച്ചവെച്ചു നടന്ന വീഥിയില്‍ താങ്ങായി

തണലായെന്നും.. എന്‍ അന്തരാത്മാവില്‍ സൂക്ഷിക്കും

കൊച്ചു മയില്‍‌പ്പീലി പോലെന്‍ കലാലയം.......


അറിവിന്‍ നീലവിഹായസ്സില്‍ പാരിപ്പരക്കുവാന്‍

ചിറകുകള്‍ നാംബിട്ടതെന്നെന്നെനിക്കൊര്‍മയില്ല..

എങ്കിലും മറയില്ല മാനാസത്തില്‍ നിന്നുമീ

ചൈതന്യം വിളങ്ങിടും സരസ്വതീ ക്ഷേത്രം

കാലാതീതമാണ് ഹൃദയത്തില്‍ വസിക്കുമി കലാകുദീരം..

അക്ഷര ശ്ലോകങ്ങലോതി പടിപ്പിചിടും ഗുരുഭൂതരെ...

എന്നുമെന്നുമാ ശബ്ദവീചികള്!! അലയടിച്ചീ്ടുമെന്‍് അന്തരംഗത്തി്ല്‍്..


ഇരുളടഞ്ഞ രാവില്‍ തിരി തെളിഞ്ഞ പോല്‍..

എന്‍ മനസ്സിന്‍ തന്ത്രികളില്‍ അറിവിന്‍

ശ്രുതി മീട്ടിയതുമീ പുണ്യ കലാലയം ...!!


നിനയ്ക്കാതെ ലഭിച്ച കളിത്തോഴി പോയ്‌ മറഞ്ഞുവോ?

അവളുടെ കരം പിടിച്ചോടിക്കളിച്ചതും

കോപത്താല്‍ ചിണുങ്ങി കരഞ്ഞതും

എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞ ഓര്‍മകളായി

വിതുമ്പുന്നു എന്‍ മാനസത്തില്‍..

അങ്കണത്തൈമാവിന് മാതൃത്വം പൊലിഞ്ഞുവോ?

കാലമാകീടും തസ്കരന്‍ ...

അവളുടെ ചൈതന്യം കവറ്ന്നുവോ??

കടയ്ക്കലില് ചൂഴ്നിറങ്ങാന്‍് കൊതിച്ചിടും കഴുകന്‍ കണ്ണുകള്‍...

ക്രൂരമാം ദൃഷ്ടികള്‍ സര്‍പ്പ ദംശനം പോല്‍...

ഏറ്റുവാങ്ങി മൂകസാക്ഷിയായ് അവളെന്നുമേ....


എങ്കിലും നീറുന്നു മനസ്സിന്‍ അഗ്രഹാരത്തില്‍..

കാലം മായ്ക്കാത്ത മുറിപ്പാടുകള്‍..

നോവുന്ന യാഥാറ്ഥ്യങ്ളിലും തുണ

മരിക്കാത്ത ഈ ഓറ്മകളല്ലോ...!!

വെമ്പുന്നു മനസ്സും ശരീരവും ഒരു മടക്ക യാത്രക്ക്..

എന്‍ കലാലയ അങ്കണത്തിലേക്കൊരു തീര്‍ത്ഥാടനം...!!!

-syam babu

2 comments:

  1. Hi,

    I cant read your poem. I would be nice if you can publish the same in english too..

    All the best.. Keep going.

    Best Regards

    ReplyDelete