Thursday, June 16, 2011

ente suhruthinte kavitha


ith ente suhruthinte;sahapaadiyude ore kalaalayaanubhavathinte kavitha........


കലാലയം


അറിവിന്‍ ആദ്യാക്ഷരങ്ങള്‍ കാതിലോതിയെന്‍ കലാലയം ..

അന്ധമാം അജ്ഞതയില്‍ നറുവേളിച്ചം വീശിയ പോല്‍...

പിച്ചവെച്ചു നടന്ന വീഥിയില്‍ താങ്ങായി

തണലായെന്നും.. എന്‍ അന്തരാത്മാവില്‍ സൂക്ഷിക്കും

കൊച്ചു മയില്‍‌പ്പീലി പോലെന്‍ കലാലയം.......


അറിവിന്‍ നീലവിഹായസ്സില്‍ പാരിപ്പരക്കുവാന്‍

ചിറകുകള്‍ നാംബിട്ടതെന്നെന്നെനിക്കൊര്‍മയില്ല..

എങ്കിലും മറയില്ല മാനാസത്തില്‍ നിന്നുമീ

ചൈതന്യം വിളങ്ങിടും സരസ്വതീ ക്ഷേത്രം

കാലാതീതമാണ് ഹൃദയത്തില്‍ വസിക്കുമി കലാകുദീരം..

അക്ഷര ശ്ലോകങ്ങലോതി പടിപ്പിചിടും ഗുരുഭൂതരെ...

എന്നുമെന്നുമാ ശബ്ദവീചികള്!! അലയടിച്ചീ്ടുമെന്‍് അന്തരംഗത്തി്ല്‍്..


ഇരുളടഞ്ഞ രാവില്‍ തിരി തെളിഞ്ഞ പോല്‍..

എന്‍ മനസ്സിന്‍ തന്ത്രികളില്‍ അറിവിന്‍

ശ്രുതി മീട്ടിയതുമീ പുണ്യ കലാലയം ...!!


നിനയ്ക്കാതെ ലഭിച്ച കളിത്തോഴി പോയ്‌ മറഞ്ഞുവോ?

അവളുടെ കരം പിടിച്ചോടിക്കളിച്ചതും

കോപത്താല്‍ ചിണുങ്ങി കരഞ്ഞതും

എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞ ഓര്‍മകളായി

വിതുമ്പുന്നു എന്‍ മാനസത്തില്‍..

അങ്കണത്തൈമാവിന് മാതൃത്വം പൊലിഞ്ഞുവോ?

കാലമാകീടും തസ്കരന്‍ ...

അവളുടെ ചൈതന്യം കവറ്ന്നുവോ??

കടയ്ക്കലില് ചൂഴ്നിറങ്ങാന്‍് കൊതിച്ചിടും കഴുകന്‍ കണ്ണുകള്‍...

ക്രൂരമാം ദൃഷ്ടികള്‍ സര്‍പ്പ ദംശനം പോല്‍...

ഏറ്റുവാങ്ങി മൂകസാക്ഷിയായ് അവളെന്നുമേ....


എങ്കിലും നീറുന്നു മനസ്സിന്‍ അഗ്രഹാരത്തില്‍..

കാലം മായ്ക്കാത്ത മുറിപ്പാടുകള്‍..

നോവുന്ന യാഥാറ്ഥ്യങ്ളിലും തുണ

മരിക്കാത്ത ഈ ഓറ്മകളല്ലോ...!!

വെമ്പുന്നു മനസ്സും ശരീരവും ഒരു മടക്ക യാത്രക്ക്..

എന്‍ കലാലയ അങ്കണത്തിലേക്കൊരു തീര്‍ത്ഥാടനം...!!!

-syam babu

Friday, June 10, 2011

നിറഞ്ഞ മനസ്സോടെ..

അരിമുല്ലപ്പൂവിന്‍ വിരഹ ദുഃഖം


അരളിയില്‍ വിരിയുന്ന അരിമുല്ലപ്പൂവേ,
അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി..
ആവില്ല മുത്തേ നിന്നെ മറക്കാന്‍!
അത്രയ്ക്ക് നീയെന്റ്റെ ജീവന്റ്റെ ജീവനാ...!!

പുഞ്ചിരി പൊഴിച്ചും ചിലങ്ക കിലുക്കിയും
മുത്ത്‌ പൊഴിച്ചും ചിപ്പി വിതറിയും
അരളിയില്‍ വിരിയുന്ന അരിമുല്ലപ്പൂവേ...
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി !!

ഓര്‍മ്മ തന്‍ മര്‍മ്മരം മെല്ലെ തഴുകവേ,
ഒരുപാടു മോഹത്തിന്‍് ചിറകുകളുമായി..
ഓമലേ,നീയെന്നില്‍ അലിഞ്ഞു ചേറ്ന്നു..
തെല്ലൊന്നു മിണ്ടിയാല്‍ ആമ്പല്‍ക്കിനാവ്,

താനേ താഴുകിയാല്‍ ഈറന്‍ നിലാവ്
തിങ്കള്‍ കിനാവിന്റ്റെതൂവല്‍ പോലെ..
തെന്നലേ,നീയെന്നരികില്‍ നില്പ്പൂ..!
അരികില്‍ നീയില്ലെങ്കില്‍ തേങ്ങുന്നു മാനസം,

അറിയുന്നു ഞാനീ വിരഹത്തിന്‍ വേദന,
വേണമീ വേര്‍പാടും നോവുമെന്നറിഞ്ഞിട്ടും
ആവില്ല മുത്തേ, നിന്നെ മറക്കാന്‍ ...
സ്നേഹിച്ചു നിന്നെ ഞാന്‍ ഓമനിച്ചീടാം..
മിത്രമായണയുക എന്നുമെന്നും..!!!!!
ഒന്നാനാം കുന്നിന്റ്റെ ഓളങ്ങളായി..

Tuesday, June 7, 2011

പ്രിയപ്പെട്ടവര്‍ക്ക്.....





ഇത്രമേല്‍ നോവുകള്‍ നീറ്റുകെന്നാകിലും

ഇനിയും പിറക്കുവാന്‍ മോഹം..............

രു നല്ല നാളയെ സ്വപ്നമായി കണ്ടുകൊണ്ടൊരു

നൂറു ജന്മം വേണമെന്നൊരു മോഹം.......




ചന്ദ്രിക നോക്കി ചിരിക്കുന്ന മാനത്തിന്‍

കുമ്പിളിലേറുവാന്‍് മോഹം.......

വെണ്ണിലാവേ...നിന്നെ സ്വന്തമാക്കാന്‍

എനിക്കാവുമോ എന്നൊരു മോഹം..


സ്വപ്നമല്ല,ഇത് സത്യമെന്നറിയവേ -

യെന്നുള്ളിലായി മറ്റൊരു മോഹം ...



ഇത്രമേല്‍ മോഹിച്ചും ലഭ്യമാകാതൊരു ചൈതന്യമേ,നിന്നെ സ്വന്തമാക്കാന്‍

ജന്മമാവില്ലെന്നോര്‍ത്തു ഞാന്‍ നീറവേ, ഇനിയും പിറക്കുവാന്‍ മോഹം



വെണ്നിലാവേ,നിന്നെ എന്റ്റെയാക്കാന്‍്

ഇനിയും ജനിക്കുവാന്‍ മോഹം........
ിനക്കായി പിറക്കുവാന്‍്മോഹം..

രു വെന്ണക്കല്ലാകുവാന് മോഹം........


നിന്‍ ശ്യമാംബരമെന്‍ കണ്ണ്ണില്‍ തൂവുന്ന വെണ്മേഘ ജാലമായി മാറുവാന്‍ മോഹം......


ഇത്രമേല്‍ നോവുകള്‍ നീറ്റുകെന്നാകിലും ഇനിയും പിറക്കുവാന്‍ മോഹം...